തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് വന്ന മോഷണവാര്‍ത്ത കേട്ടാല്‍ തീക്കട്ടയില്‍ ഉറുമ്പരിച്ചു എന്ന് തീര്‍ത്ത് പറയേണ്ടി വരും. രണ്ട് കോടി മൂല്യമുള്ള ആനക്കൊമ്പ് മോഷണം പോയെന്നാണ് പരാതി വരുന്നത്. അതീവ സുരക്ഷയുള്ള മേഖലയില്‍ നിന്ന് ഇത്ര വലിയ മോഷണം എങ്ങനെ നടന്നു എന്നാണ് എല്ലാവരും ചോദിക്കുന്നത്. സൈനിക ക്യാമ്പിലെ ഓഫിസേഴ്സ് ക്ലബില്‍ ബുധനാഴ്ച സംഘടിപ്പിച്ച പാര്‍ട്ടിക്ക് ശേഷമാണ് ഈ മോഷണം നടന്നത് എന്നാണ് പ്രാഥമികമായി വിലയിരുത്താനായത്. 

ENGLISH SUMMARY:

Two crore worth of ivory was stolen from a highly secure military camp in Pangode. The theft occurred after a party at the officers' club, raising serious questions about security.