തൃശൂര്‍ അരിമ്പൂരില്‍ ധനകാര്യ സ്ഥാപനത്തിലെ മാനേജരുടെ കാര്‍ തീവെച്ചു നശിപ്പിച്ചതില്‍ അടിമുടി ദുരൂഹത. കാറിനുള്ളി ഒന്നേക്കാല്‍ ലക്ഷം രൂപയുണ്ടെന്ന് മാനേജര്‍ പൊലീസിനോട് പറഞ്ഞു. റെയിന്‍ കവര്‍ സഹിതം അപ്പാര്‍ട്ട്മെന്‍റിന്‍റെ പാര്‍ക്കിങ് സ്പേസില്‍ നിര്‍ത്തിയിട്ട വണ്ടിയ്ക്കാണ് തീയിട്ടത്. സമീപത്താണെങ്കില്‍ സിസിടിവി കാമറകളുമില്ല. കത്തിച്ചയാളെ കണ്ടെത്താന്‍ അന്തിക്കാട് പൊലീസിന്‍റെ അന്വേഷണം തുടരുകയാണ്.
ENGLISH SUMMARY:
Thrissur car arson case remains a mystery as police investigate the burning of a finance manager's car in Arimbur. The incident occurred in an apartment parking space, and the investigation is ongoing.