കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രമായിരുന്നു സ്വകാര്യ നഴ്സിങ് കോളജിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ ഉത്തർപ്രദേശ് സ്വദേശിയെ വളഞ്ഞിട്ട് പിടിച്ച് ചോദ്യം ചെയ്യുന്നത്. മാസങ്ങളായി കാന്റീനിൽ ജോലി ചെയ്യുന്ന ഹമീദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വിദ്യാർഥിനികൾ ഇയാളെ പിടികൂടുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ കോളജ് മാനേജ്മെന്റും ഹോസ്റ്റൽ വാർഡനും പ്രതിക്കെതിരെ നടപടിയെടുക്കാൻ തയാറായില്ലെന്ന് വിദ്യാർഥിനികൾ പറഞ്ഞു. തന്റെ കയ്യിൽ വിദ്യാർഥിനികളുടെ സ്വകാര്യദൃശ്യങ്ങളുണ്ടെന്നും നടപടിയെടുത്താൽ അവ പുറത്തുവിടുമെന്നും ഇയാൾ പറഞ്ഞതായും വിവരമുണ്ട്. കൂടാതെ പ്രതി ഉൾപ്പെടെയുള്ള കാന്റീൻ ജീവനക്കാരായ ഉത്തർപ്രദേശ് സ്വദേശികളുടെ താമസസ്ഥലത്തു നിന്ന് വിദ്യാർഥിനികൾ ലഹരിവസ്തുക്കളും കണ്ടെത്തി
വിദ്യാർഥിനികൾ ബാർക്കെ പൊലീസിനെ വിവരം അറിയിച്ചതോടെ സ്വമേധയാ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്ത് ഡെപ്യൂട്ടി കമ്മിഷണർക്ക് മുന്നിൽ ഹാജരാക്കിയതായും പിന്നീട് ജാമ്യത്തിൽ വിട്ടതായും പൊലീസ് പറഞ്ഞു.