infant

TOPICS COVERED

വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ച സ്ത്രീ കുഞ്ഞിനെ ക്വാറിയില്‍ ഉപേക്ഷിച്ചു. കുഞ്ഞിനു ജീവനുണ്ടായിരുന്നില്ലെന്നാണ് സ്ത്രീയുടെ മൊഴി. തൃശൂര്‍ ആറ്റൂര്‍ സ്വദേശിനിയായ മുപ്പത്തിയേഴുകാരി സ്വപ്നയ്ക്കെതിരെ പൊലീസ് കേസെടുത്തു. 

ആറ്റൂര്‍ സ്വദേശിനിയായ സ്വപ്ന അമിതമായ രക്തസ്രാവംമൂലം ചികില്‍സ തേടിയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്നത്. രക്തസ്രാവം പരിശോധിച്ച ഡോക്ടര്‍ക്ക് യുവതി പ്രസവിച്ചതായി സംശയം തോന്നി. പൊലീസിനെ വിളിച്ചു. ഉദ്യോഗസ്ഥരെത്തി വിശദമായി ചോദ്യംചെയ്തു. യുവതി കഴിഞ്ഞ പത്താം തിയതി വീട്ടില്‍തന്നെ പ്രസവിച്ചതാണെന്ന് കണ്ടെത്തി. എട്ടു മാസം ഗര്‍ഭിണിയായിരുന്നു. പ്രസവിച്ച ശേഷം പൊക്കിള്‍ക്കൊടി വിച്ഛേദിച്ചത് മൂത്ത കുട്ടിയുടെ സഹായത്തോടെയായിരുന്നു. രണ്ടാമതു പ്രസവിക്കാന്‍ താല്‍പര്യമില്ലായിരുന്നു. അബോര്‍ഷനു വേണ്ടി മരുന്നു കഴിച്ചിരുന്നു. അങ്ങനെയാണ്, വളര്‍ച്ച പൂര്‍ത്തിയാകും മുമ്പ് പ്രസവിച്ചത്. കുഞ്ഞിന്‍റെ ശരീരം പിറ്റേന്ന് കവറിലാക്കി ക്വാറിയില്‍ തള്ളാന്‍ സഹോദരന്‍റെ സഹായം തേടിയിരുന്നു. കുഞ്ഞിന്‍റെ മുഖത്ത് വെള്ളമൊഴിച്ചതായും പൊലീസിന് വിവരം കിട്ടി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം കൂടുതല്‍ നടപടികളിലേക്ക് നീങ്ങും. യുവതി ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് യുവതിയുടെ താമസം. ചെറുത്തുരുത്തി പൊലീസാണ് കേസെടുത്തത്. വീടിനടത്തുള്ള ക്വാറിയില്‍ നിന്ന് കുഞ്ഞിന്‍റെ ശരീരാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തു. 

ENGLISH SUMMARY:

Infant abandonment is a tragic issue highlighted by the recent case in Thrissur, Kerala. A woman abandoned her newborn baby in a quarry after delivering at home.