ai generated image

കൊൽക്കത്തയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമ‌ം. ഞായറാഴ്ച പുലർച്ചെ 4.15ന്  ബിധാനഗറിലെ ഹയാത്ത് റീജൻസി ഹോട്ടലിനുള്ളിലെ 'പ്ലേ ബോയ്' ക്ലബ്ബിൽ ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പമിരിക്കുമ്പോഴാണ് യുവതിക്ക് നേരെ അതിക്രമമുണ്ടായത്.  ഈ സമയം ഹോട്ടലിലെത്തിയ  ഹോട്ടലിലെത്തിയ സംഘം  കാരണങ്ങളൊന്നുമില്ലാതെ  വഴക്കിനും അക്രമത്തിനും മുതിരുകയായിരുന്നു . ആക്രമണത്തിന് നേതൃത്വം നല്‍കിയ  നാസിര്‍ഖാനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തു. 2012-ലെ പാർക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട നാസിർ ഖാനെയും  മരുമകൻ ജുനൈദ് ഖാനയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.  ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

'ഞാനും ഭര്‍ത്താവും സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോൾ പ്രതികൾ വന്ന് വഴക്കുണ്ടാക്കുകയായിരുന്നു. വഴക്കിന്  കാരണം എന്തെന്ന്  വ്യക്തമല്ലെന്നും യുവതി പറഞ്ഞു. നാസിര്‍, ജുനൈദ് എന്നിവരും സുഹൃത്തുക്കളും ആക്രമിക്കുകയും മോശമായി സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്തു. രക്ഷിക്കാന്‍ എന്‍റെ സഹോദരന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ഞങ്ങള്‍ക്ക് നേരെ ഗ്ലാസ് കുപ്പികള്‍ എറിയാന്‍ തുടങ്ങി' ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ജുനൈദ് ഖാന്‍ ഇരുപതോളം ചെറുപ്പക്കാരെ വിളിച്ചുവരുത്തി ആക്രമിക്കാന്‍ തുടങ്ങിയെന്നും പരാതിയില്‍ പറഞ്ഞു.

സഹായത്തിനായി ഞാൻ 100-ൽ വിളിച്ചെങ്കിലും കണക്ട് ആയില്ല. കുറച്ച് ചെറുപ്പക്കാർ എന്നെ തള്ളുകയും എന്‍റെ സ്വകാര്യ ഭാഗങ്ങളിൽ മോശമായി സ്പർശിക്കുകയും ചെയ്തു. ഞാൻ മെഡിക്കൽ റിപ്പോർട്ട് ഇതിനോടൊപ്പം നൽകുന്നുണ്ട്, കൂടാതെ റെസ്റ്റോറൻ്റ് ക്ലബ്ബിലെ സിസിടിവി പരിശോധിച്ചാല്‍ ആക്രമണത്തിന്‍റെ ദൃശ്യങ്ങളും കണ്ടെത്താനാകും," അവർ കൂട്ടിച്ചേർത്തു. പ്രതികൾ തന്നെ ഫോണിൽ വിളിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്ത്രീ ആരോപിച്ചു.

2013-ല്‍ പാർക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗ കേസിൽ കുറ്റക്കാരായി കണ്ടെത്തിയ അഞ്ച് പേരിൽ ഒരാളാണ് നാസിർ. 2012 ഫെബ്രുവരി 5-ന് നഗരമധ്യത്തിലെ പാർക്ക് സ്ട്രീറ്റിൽ വെച്ച് 40 വയസ്സുള്ള, രണ്ട് പെൺമക്കളുടെ അമ്മയായ അതിജീവിതയെ ഒരു കാറിൽ കയറ്റിക്കൊണ്ടുപോയി ഓടുന്ന കാറിനുള്ളിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയും, ശേഷം ഏകദേശം രണ്ട് കിലോമീറ്റർ അകലെ റോഡരികിൽ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. നല്ല നടപ്പിന്‍റെ അടിസ്ഥാനത്തിൽ 10 വർഷത്തെ തടവ് ശിക്ഷ അവസാനിക്കുന്നതിന് ഒരു വർഷം മുമ്പ്, 2020-ൽ നാസിർ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. അതിന് പിന്നാലെയാണ് ഈ ആക്രമണം.

ENGLISH SUMMARY:

Kolkata Hotel Assault refers to a recent incident of sexual assault and violence against a woman in a five-star hotel in Kolkata. The accused include a person previously convicted in the Park Street rape case, raising concerns about repeat offenses and safety in public spaces.