കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച് വഴിയരികില്‍ തള്ളിയ പ്രതികള്‍ പിടിയില്‍. സംഭവത്തില്‍ മൂന്നുപേര്‍ കൊടുങ്ങല്ലൂരില്‍ പിടിയിലായി. അരൂര്‍സ്വദേശി സുദര്‍ശനാണ് അഗതിമന്ദിരത്തില്‍ ക്രൂരമര്‍ദനമേറ്റത് . ജനനേന്ദ്രിയം തകർന്ന നിലയിൽ വഴിയരികിൽ കൊലകേസ് പ്രതിയെ കണ്ടെത്തിയ സംഭവത്തിന്റെ സിസിടിവി മനോരമ ന്യൂസിന് ലഭിച്ചു. അന്വേഷണത്തില്‍ നിര്‍ണായകമായത് ഈ ദൃശ്യങ്ങളായിരുന്നു.