കണ്ണൂരിൽ ക്ലാസ് മുറിയിൽ വിദ്യാർഥിക്ക് സഹപാഠിയുടെ ക്രൂര മർദ്ദനം. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ച പ്ലസ് ടു ക്ലാസ് മുറിയിൽ വച്ചായിരുന്നു മർദ്ദനം. റെസ്‌ലിങ് മാതൃകയിൽ കുട്ടിയെ എടുത്തുയർത്തി നിലത്തിട്ട് ശരീരത്തിലേക്ക് ചാടി വീഴുന്നത് അടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നാലെ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു. മറ്റു നടപടികൾ അന്വേഷിച്ച് സ്വീകരിക്കുമെന്നും സ്കൂൾ അറിയിച്ചു. ആക്രമണ കാരണം വ്യക്തമല്ല.