സംസ്ഥാന ലോട്ടറിയുടേതിനു സമാന്തരമായി ലോട്ടറി പ്രിന്‍റ് ചെയ്ത് വിറ്റതിനും നറുക്കെടുത്തതിനും കൊല്ലത്തെ സിപിഎം ആഭിമുഖ്യത്തിലുള്ള വ്യാപാരി സമിതിക്കെതിരെ കേസ്.ലോട്ടറി നിയന്ത്രണ നിയമം, വഞ്ചന, ഗൂഢാലോചന, എന്നിവ പ്രകാരമാണ് വ്യാപാര വ്യവസായ സമിതിയ്ക്കെതിരെ കേസെടുത്തത്. മഹാബംബര്‍ എന്ന പേരിലുള്ള നറുക്കെടുപ്പിനെതിരെ ജില്ലാ ലോട്ടറി ഓഫിസറുടെ പരാതിയിലാണ് നടപടി.
ഓണം ബംബറിനു സമാനമായ ലോഗോ, മഹാ ഓണം ബംബര്‍ എന്നു പേരുമിട്ടു. യഥാര്‍ഥ ബംബര്‍ എന്നു ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും, ഓണം ലോട്ടറി വില്‍പനയെ ബാധിച്ചെന്നുമായിരുന്നു ജില്ലാ ലോട്ടറി ഓഫിസറുടെ പരാതി. ലോട്ടറി നിയമത്തിനെതിരാണെന്നും വില്‍പന നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും സമിതി ചെവിക്കൊണ്ടില്ലെന്നും ലോട്ടറി വകുപ്പ് കുറ്റപ്പെടുത്തുന്നു.കൊല്ലം ഈ സ്റ്റ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. വിലക്കുണ്ടായിട്ടും രഹസ്യമായി നറുക്കെടുപ്പും നടത്തി.
വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്‍റ് ആര്‍.രാധാകൃഷ്ണന്‍, സെക്രട്ടറി സുനില്‍ ഷംസുദ്ദീന്‍ , ട്രഷറര്‍ ആര്‍.സന്തോഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ലോട്ടറി നിയന്ത്രണ നിയമത്തിലെ 3,7 വകുപ്പുകള്‍ പ്രകാരമാണ് കേസ്.