മലപ്പുറം എടവണ്ണപ്പാറയിൽ ഗുണ്ടാ സംഘാംഗം കൊല്ലപ്പെട്ടു. എടവണ്ണപ്പാറ സ്വദേശി സജീം അലിയാണ് ഗുണ്ടാസംഘാംഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് സജീം അലിക്ക് ഗുരുതരമായി പരുക്കേറ്റത്.കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കുകയാണ് മരണം. സജീം അലി ആക്രമിച്ച നാസറും മെഡിക്കൽ കോളേജിൽ ചികിൽസയിലുണ്ട്.
പൊലീസുകാരെ ആക്രമിച്ച കേസിലും പ്രതിയാണ്. ബ്ലേഡ് കൊണ്ട് ദേഹത്ത് വരയുന്നതാണ് സജീം അലിയുടെ ആക്രമണ രീതി. ബസ് ജോലിയുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിക്ക് കാരണം. ബസ് ഡ്രൈവറായ നാസറിനെ സാജിം അലി ഫോണിലൂടെ വിളിച്ചുവരുത്തി അക്രമിക്കുകയായിരുന്നു. സ്ഥലത്ത് കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ പരിശോധനക്കായി നടത്തി.
ശനിയാഴ്ച രാത്രി 9 മണിയോടുകൂടിയാണ് നാസറും സാജിം അലിയും തമ്മിൽ അടിപിടി ഉണ്ടായത്. നാസർ എടവണ്ണപ്പാറയിലെ ബസ് ജീവനക്കാരനാണ്. നാസർ ജോലി ചെയ്യുന്ന ബസ്സിൽ ക്ലീനറായി സാജിം അലിയും ജോലി ചെയ്യാറുണ്ട് -മറ്റൊരാൾക്ക് രണ്ടുദിവസം അധികം ക്ലീനർ ജോലി നൽകിയതിൽ പ്രകോപിതനായതാണ് അടിപിടിയിൽ കലാശിച്ചതെന്ന് കൊണ്ടോട്ടി എ എസ് പി പറഞ്ഞു.
ബസ്റ്റാൻഡ് പരിസരത്തെ പണി നടക്കുന്ന കെട്ടിടത്തിൽ നിൽക്കുകയായിരുന്ന സാജിംഅലി നാസറിനെ ഫോണിൽ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. സാജിം അലി ബ്ലേഡ് ഉപയോഗിച്ച് നാസറിന് ആക്രമിച്ചു. ഇതിൽ നിന്ന് രക്ഷപ്പെടാൻ സാജിം അലിയെ അക്രമിക്കുന്നതിനിടെ തലയ്ക്ക് പരുക്കേറ്റതെന്നാണ് പ്രാഥമികമായി ലഭ്യമാകുന്ന വിവരം. നിലവിളി കേട്ട് ഓടിയെത്തിയ നാസറിന്റെ സുഹൃത്തുക്കൾ നാസറിനെ ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. പരുക്കേറ്റുകിടന്ന സാജിം അലിയെ പിന്നീട് വാഴക്കാട് പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.