ബോബി ചെമ്മണൂർ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മലപ്പുറം തിരൂർ ഷോറൂം ബോബി ചെമ്മണ്ണൂരും ചലച്ചിത്രതാരം നവ്യ നായരും ചേർന്ന് ഉദ്ഘാടനം ചെയ്തു. നിർധന രോഗികൾക്ക് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ധനസഹായം കുറുക്കോളി മൊയ്‌തീൻ MLA വിതരണം ചെയ്തു.
കൗൺസിലർ കെ. കെ.അബ്‌ദുൽ സലാം, ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി അഹമ്മദ് പൗവൽ, ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സി.പി.ബാവ, വർക്കിങ് പ്രസിഡന്റ് പി.പി.അബ്ദുൽ റഹ്‌മാൻ, ബോബി ചെമ്മണൂർ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സാം സിബിൻ, CEO ഡോ. സഞ്ജയ് ജോർജ്, ചലച്ചിത്ര താരം വി.കെ.ശ്രീരാമൻ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടനത്തിന് എത്തിയവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേർക്ക് ഡയമണ്ട് റിങ് സമ്മാനം നൽകി. ക്രിസ്‌മസ്, ന്യൂ ഇയർ ഓഫറുകളു ടെ ഭാഗമായി 5 പേർക്ക് നറുക്കെ ടുപ്പിലൂടെ ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടർ നേടാനും അവസരമുണ്ട്.