അതിരപ്പിള്ളിയില്‍ ബിഎഫ്ഒ പീഡനക്കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പിടിയില്‍. വനിത ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചെന്നാണ് പരാതി. പി.പി. ജോണ്‍സണെ പിടികൂടിയത് മുക്കംപുഴയില്‍ നിന്നാണ്. ജോണ്‍‍സണ്‍ സ്ഥലംമാറിവന്ന ആദ്യദിനമാണ് പീഡനം നടന്നത്. 

ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതാ വാച്ചറെ പീഡിപ്പിച്ചു എന്നാണ് പരാതി. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതിയെ മുക്കംപുഴയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ, സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള കർശന വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.

ENGLISH SUMMARY:

A Forest Department officer has been arrested in connection with a sexual harassment case involving a woman forest watcher in Athirappilly. The accused, identified as P.P. Johnson, was apprehended from Mukkampuzha. The incident reportedly took place on the very first day after his transfer.