delhi-murder

ആഷു, ശാലിനി, ആകാശ്

TOPICS COVERED

അവിഹിത ബന്ധത്തിന്‍റെ പേരില്‍ സെന്‍ട്രല്‍ ഡല്‍ഹിയില്‍ രണ്ടു പേരുടെ ജീവനെടുത്ത കൊലപാതകത്തിന് കാരണം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കം. 22 കാരി ശാലിനയും കാമുകന്‍ ആഷു എന്ന ശൈലേന്ദ്രയുമാണ് മരിച്ചത്. ശാലിനയുടെ ഭര്‍ത്താവ് ആകാശ് (23) ആശുപത്രിയില്‍ ചികിത്സയിലാണ്. സെന്‍ട്രല്‍ ഡല്‍ഹിയിലെ രാം നഗറിലാണ് സംഭവം നടന്നത്.

മരിച്ച ശാലിനി ഗര്‍ഭിണിയായിരുന്നു. ശാലിനി തന്റെ കുട്ടിയെയാണ് ഗർഭം ധരിച്ചതെന്നാണ് കാമുകനായ ആശുവിന്‍റെ അവകാശവാദം. ശാലിനി ഭർത്താവിനൊപ്പം താമസിക്കുന്നതില്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ശാലിനിയും ആകാശും തമ്മിലുള്ള ബന്ധം വഷളായ സമയത്താണ് ആഷുവുമായി ശാലിനി പ്രണയത്തിലാകുന്നത്. കുറച്ചുകാലം ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നതായി ശാലിനിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി.

ശാലിനിയും ആകാശും പിന്നീട് അനുരഞ്ജനത്തിലായി. രണ്ട് കുട്ടികളുമായി ഒരുമിച്ച് താമസിക്കാൻ തുടങ്ങി. ഇതാണ് ആഷുവിനെ പ്രകോചിപ്പിച്ചത്. ശാലിനി ഗര്‍ഭം ധരിച്ചത് തന്‍റെ കുട്ടിയെയാണെന്നാണ് ആഷുവിന്‍റെ വാദം. എന്നാല്‍ കുട്ടി ആകാശിന്‍റേതാണെന്ന് ശാലിനി തറപ്പിച്ചു പറഞ്ഞു. ഇതാണ് ക്രൂര ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

കഴിഞ്ഞ ദിവസം ശാലിനിയും ഭര്‍ത്താവ് ആകാശും ഖുത്തബ് റോഡിലൂടെ യാത്ര ചെയ്യുമ്പോഴാണ് ആക്രമണമുണ്ടാകുന്നത്. ആകാശിനെ കത്തിയുമായെത്തിയ ആഷു കുത്താന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറി. ഈ സമയം റിക്ഷയിൽ ഇരിക്കുകയായിരുന്ന ശാലിനിക്ക് നേരെയായി ആക്രമണം. ഒന്നിലധികം തവണ ശാലിനിക്ക് കുത്തേറ്റു. ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ആകാശിന് കുത്തേല്‍ക്കുന്നത്. കത്തി ഊരി വാങ്ങിയ ആകാശ് ആഷുവിനെ ആക്രമിച്ചു. അങ്ങനെയാണ് ആഷു കൊല്ലപ്പെടുന്നത്.

ENGLISH SUMMARY:

Delhi murder case: A double murder in Central Delhi stemmed from a paternity dispute, resulting in the deaths of a woman and her lover.