biriyani-murder

TOPICS COVERED

വെജിറ്റേറിയൻ ബിരിയാണി ആവശ്യപ്പെട്ട ഉപഭോക്താവിന് നോൺ വെജ് ബിരിയാണി നൽകിയതിന് ഹോട്ടൽ ഉടമയെ വെടിവച്ചു കൊലപ്പെടുത്തി. റാഞ്ചിയിലെ കാങ്കെ–പിതോറിയ റോഡിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭിത്വ സ്വദേശിയായ 47 വയസ്സുകാരൻ വിജയ് കുമാർ നാഗ് ആണ് കൊല്ലപ്പെട്ടത്.

രാത്രിയിൽ ഹോട്ടൽ എത്തിയ ഒരാൾ വെജ് ബിരിയാണി ഓർഡർ ചെയ്യുകയും, ഹോട്ടലിലെ ജീവനക്കാർ പാഴ്സൽ നൽകുകയുമായിരുന്നു. പാഴ്സലുമായി പോയ ഇയാൾ, കുറച്ചു സമയത്തിനുശേഷം മറ്റു ചിലരുമായി തിരികെ എത്തുകയും വെജ് ബിരിയാണിക്കു പകരം നോൺ വെജ് ബിരിയാണിയാണ് നൽകിയതെന്ന് ആരോപിച്ച് തർക്കമുണ്ടാകുകയായിരുന്നു

ഈ സമയം ഹോട്ടലിലെ മേശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ഹോട്ടൽ ഉടമയ്ക്കു നേരെ കൂട്ടത്തിലൊരാൾ വെടിയുതിർത്തു. നെഞ്ചിൽ പരുക്കേറ്റ ഇയാളെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണപ്പെട്ടു.

ENGLISH SUMMARY:

Vegetarian Biryani is at the center of a tragic incident where a hotel owner was shot dead for allegedly serving non-vegetarian biryani instead. The incident occurred in Ranchi, highlighting the dangers of food-related disputes.