ചോറ്റാനിക്കരയില്‍ ഒരുമിച്ചിരുന്ന് മദ്യപിച്ച ജ്യേഷ്ഠന്‍ അനുജനെ പെട്രോളൊഴിച്ച് തീക്കൊളുത്തി. ചോറ്റാനിക്കര സ്വദേശി മണികണ്ഠനെയാണ് ജ്യേഷ്ഠന്‍ മാണിക്യന്‍ ക്രമിച്ചത്. ചോറ്റാനിക്കര ക്ഷേത്രത്തിന്‍റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഇന്നലെ രാത്രിയായിരുന്നു ആക്രമണം.
തിരുവനന്തപുരത്ത് താമസിക്കുന്ന മാണിക്യന്‍ അനുജനോടൊപ്പം ദീപാവലി ആഘോഷിക്കാനാണ് ചോറ്റാനിക്കരയിലെത്തിയത്. ഇന്നലെ രാത്രി ബാറില്‍ പോയി മദ്യപിച്ച ഇരുവരും വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നു. പെട്രോള്‍ വാങ്ങി വരുന്നതിനിടെ വീണ്ടും മദ്യപിച്ച ഇരുവരും വീട്ടുകാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കിച്ചു. ഈ തര്‍ക്കത്തിന് പിന്നാലെയാണ് ബൈക്കിലൊഴിക്കാന്‍ കരുതിയ പെട്രോള്‍ മാണിക്യന്‍ സഹോദരന്‍റെ ശരീരത്തിലേക്ക് ഒഴിക്കുന്നതും തീകൊളുത്തുന്നതും.
മുപ്പത് ശതമാനത്തിലേറെ പൊള്ളലേറ്റ മണികണ്ഠന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മാണിക്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു.