ചേർത്തല സ്വദേശിനി ഐഷയുടെ കൊലപാതകക്കേസില്‍ പ്രതി സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താനൊരുങ്ങി പൊലീസ്. സ്വർണവും പണവും കൈക്കലാക്കാൻ വേണ്ടി കൊലപ്പെടുത്തിയെന്നായിരുന്നു കണ്ടെത്തൽ. ഐഷയുടെ രണ്ട് ലക്ഷം രൂപയും ഒന്നര പവന്റെ മാലയും കൈക്കലാക്കിയതായും സെബാസ്റ്റ്യനെ പ്രതിയാക്കി പൊലീസ് ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.