kundannur-bobbery-arrest-2

കൊച്ചി കുണ്ടന്നൂരിലെ തോക്ക് ചൂണ്ടി കവര്‍ച്ചയുടെ കിങ് പിന്‍ മുരിക്കാശേരി സ്വദേശി ജെയ്സല്‍ ഫ്രാന്‍സിസെന്ന് പൊലീസ്. മോഷ്ടിച്ച പണംകൊണ്ട് 570 കിലോ ഏലയ്ക്ക വാങ്ങിയത് സുരക്ഷിത നിക്ഷേപമെന്ന നിലയിലെന്നാണ് മൊഴി. പൊലീസ് പിടിയിലായി ബാക്കിയുള്ള പണം നഷ്ടപ്പെട്ടാലും ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഏലയ്ക്ക വിറ്റ് ജീവിക്കാനായിരുന്നു പദ്ധതി. 

കവര്‍ച്ചയ്ക്ക് ശേഷം പണംകൊണ്ടുപോയതും വീതംവെച്ചതും ജെയ്സലാണ്. തൃശൂരില്‍ നിന്നുള്ള സംഘത്തിന് ഇരുപത് ലക്ഷം കൈമാറിയ ശേഷം ജെയ്സലും ജോജിയും ഇടുക്കിയിലേക്കാണ് രക്ഷപ്പെട്ടത്. മുരിക്കാശേരിയിലെ സുഹൃത്തായ ഏലം കര്‍ഷകനായ ലെനിനെയാണ് ജെയ്സല്‍ പണം ഏല്‍പ്പിച്ചത്. ലെനിന്‍റെ വീട്ടിലാണ് ജോജിയെ ഒളിപ്പിച്ചത്. 

പ്രതികള്‍ കവര്‍ച്ച നടത്തിയതില്‍ നിന്നും 20 ലക്ഷം രൂപ തൃശൂരിൽ നിന്നുള്ള സംഘത്തിന് നല്‍കുകയും ബാക്കി പണം കൊണ്ടുപോയത് ജെയ്സലാണെന്നുമാണ് പ്രതികളുടെ മൊഴി. കേസിലെ മറ്റൊരു പ്രതി ജോജിയെ ഒളിപ്പിച്ചതും ജെയ്സലാണ്. 

ENGLISH SUMMARY:

Police have identified Jaisal Francis from Murickassery as the kingpin behind the gunpoint robbery in Kundannoor, Kochi. According to his statement, the money stolen was used to purchase 570 kilograms of cardamom as a "safe investment." The accused reportedly planned to sell the cardamom and live off the proceeds after being released from jail, even if the remaining stolen money was lost.