ആർഎസ്എസ് ശാഖയിൽ നിന്നുള്ളവരില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് ജീവനൊടുക്കിയ കോട്ടയം സ്വദേശിയായ യുവാവിന്‍റെ മരണമൊഴി പുറത്ത്. താന്‍ ലൈംഗികാതിക്രമത്തിന്‍റെ ഇരയാണെന്നും പീഡിപ്പിച്ചയാള്‍ നിതീഷ് മുരളീധരനാണെന്നും യുവാവ് വിഡിയോയില്‍ പറയുന്നു. മൂന്ന്– നാലു വയസുമുതല്‍ ഇയാള്‍ പീഡിപ്പിച്ചു. ഇന്നയാള്‍ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നുവെന്നും യുവാവ് പറയുന്നുണ്ട്. സെപ്റ്റംബര്‍ 14നാണ് വിഡിയോ ചിത്രീകരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തുവച്ച വിഡിയോയാണ് പുറത്തുവന്നത്.
വിഡിയോയില്‍ പറയുന്നത്....
‘ഹായ്, ഇന്ന് സെപ്റ്റംബർ 14, 10:26. ഞാൻ ഇന്ന് ഇവിടെ വന്നിരിക്കുന്നത് എന്റെ മരണ മൊഴിയുമായിട്ടാണ്. എല്ലാവര്‍ക്കും സംശയമായിരിക്കും. എന്തിനായിരിക്കും ഇങ്ങനെ ചെയ്തത്, എന്തിനായിരിക്കും ആത്മഹത്യ ചെയ്തത് എന്നെല്ലാം. ഇതിനെല്ലാം ഉത്തരം ഈ വിഡിയോ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും.
ഞാന്‍ ഒരു ഇൻട്രോവേട്ട് ആയിട്ടുള്ള വ്യക്തിയാണ്. ഇങ്ങനെ ആരുടെ അടുത്തും അങ്ങോട്ട് കേറി സംസാരിക്കാറില്ല. കുറച്ച് ഒതുങ്ങി ജീവിക്കുന്ന ടൈപ്പ് ആണ്. ഞാൻ പറയാൻ പോകുന്നത് എന്റെ ജീവിതത്തെ പറ്റിയിട്ടാണ്. എന്റെ ജീവിതം എങ്ങനെ ഇങ്ങനെയായി എന്നതാണ്.
ആദ്യമായി പറയട്ടെ ഞാൻ ഒരു ഒസിഡി പേഷ്യന്‍റ് ആണ്. ഒന്നര വർഷമായി ഞാൻ തെറാപ്പി എടുക്കുന്നുണ്ട്. കഴിഞ്ഞ ആറു മാസമായി മരുന്നു കഴിക്കുന്നുണ്ട്. കുറെ അസുഖങ്ങളുണ്ട്. ഏഴു കൂട്ടം മരുന്നുകള്‍ കഴിക്കുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ജീവിച്ചിരിക്കുന്നത്.
എന്റെ ജീവിതം കുറച്ച് കഷ്ടപ്പാടായിരുന്നു. ഞാനൊരു ഇരയാണ്. എനിക്ക് മൂന്ന്, നാല് വയസ്സുള്ളപ്പോള്‍ എന്‍റെ വീടിന് അടുത്തുള്ള ഒരാൾ എന്നെ തുടര്‍ച്ചയായി ലൈംഗികമായി ദുരുപയോഗം ചെയ്തു. അങ്ങിനെയാണ് എനിക്ക് ഒസിഡി ഉണ്ടാകുന്നത്. എനിക്ക് ഇത് അബ്യൂസ് ആണ് എന്ന് മനസ്സിലായത് ഈ കഴിഞ്ഞ വർഷം മാത്രമാണ്. അയാള്‍ ഇപ്പോൾ കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നു. അവനൊന്നും ഒന്നും അറിയേണ്ട ഞാന്‍ എന്താണ് അനുഭവിക്കുന്നതെന്ന്. ഒസിഡിയുള്ള ഒരാളുടെ മാനസികാവസ്ഥ എന്താണെന്ന്. തുറന്ന് പറയാന്‍ എനിക്ക് പേടിയായിരുന്നു. എല്ലാവരും ചോദിക്കും തെളിവുണ്ടോ എന്ന്, തെളിവില്ല.
എന്‍റെ അമ്മയും സഹോദരിയും കാരണമാണ് ഞാന്‍ ഇത്രയും കാലമെങ്കിലും ജീവിച്ചിരുന്നത്. ഇതുപോലെ ഒരു പെങ്ങളെയും അമ്മയെയും കിട്ടാൻ സത്യം പറഞ്ഞാൽ പുണ്യം ചെയ്യണം. എനിക്ക് ഒരിക്കലും ഒരു നല്ല മകനോ നല്ല ചേട്ടനാവാൻ പറ്റിയിട്ടുമില്ല.
എനിക്ക് എങ്ങനെ ഇത് പറയണം എന്ന് അറിയില്ല. എങ്ങനെ ഈ വിഡിയോ അവസാനിപ്പിക്കണം എന്നറിയില്ല. എനിക്ക് പല സ്ഥലത്തുനിന്നും അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആണുങ്ങളില്‍ നിന്നുമാത്രം. നിങ്ങൾ ഈ വിഡിയോ കാണുന്നുണ്ടെങ്കിൽ ഒരിക്കലും ഇടപഴകാന്‍ പാടില്ലാത്ത ചില ആൾക്കാരുണ്ട് അവരാണ് ആർഎസ്എസുകാർ. അവരുടെ ക്യാമ്പുകളിലും പരിപാടികളിലും നടക്കുന്ന അബ്യൂസ് ഭയങ്കരമാണ്. ഭയങ്കര ടോർച്ചർ ആണ്. എനിക്കറിയാം ഞാൻ അനുഭവിച്ചിട്ടുണ്ട്. മാനസികമായും ശാരീരികമായും ലൈംഗികമായും. അവര്‍ കുട്ടികളെപ്പോലും ലൈംഗികമായി ഉപദ്രവിക്കാറുണ്ട്. ആരും തുറന്നുപറയാത്ത ഒന്നാണത്. പക്ഷേ എന്റെ അടുത്ത് തെളിവ് ചോദിച്ചാല്‍ എന്റെ കയ്യിൽ ഇല്ല.
ജീവിതത്തില്‍ ഒരിക്കലും ഒരു ആർഎസ്എസ്സുകാരനുമായിട്ട് ഇടപഴകരുത്. എന്നെ അബ്യൂസ് ചെയ്ത ആളുടെ പേര് ഞാൻ പറയാം. നിതീഷ് മുരളീധരന്‍. എല്ലാവരുടെയും കണ്ണൻ ചേട്ടൻ. ഞാന്‍ ജീവിതം മൊത്തം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മരണം വരെ ഞാന്‍ അനുഭവിക്കണം. ശരിക്കും മടുത്തു ശരിക്കും...’