tvm-rain

സംസ്ഥാനത്ത് പെരുമഴ വരുന്നു. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .  കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ടും നാളെ 7 ജില്ലകളിൽ യെലോ അലർട്ടും നല്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ മഴയ്ക്കൊപ്പം  കനത്ത മിന്നലുമുണ്ടാകും.

കള്ളക്കടൽ പ്രതിഭാസത്തിന്റെ  ഭാഗമായി ഇന്ന് രാത്രി പതിനൊന്നര വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ 18 വരെ മത്സ്യ ബന്ധനം വിലക്കി. ഇന്നലെ കനത്തതിരയിൽപ്പെട്ട് വെള്ളത്തിൽ നിന്ന് തെറിച്ചു വീണപെരുമാതുറ സ്വദേശി ഷഹാനു വേണ്ടി തിരച്ചിൽ തുടരുകയാണ്.

ENGLISH SUMMARY:

Kerala Rain Alert: An orange alert has been issued for two districts in Kerala due to heavy rainfall forecasts, while other districts remain under a yellow alert. Fishing activities are banned along the Kerala coast due to high tide warnings.