പാലക്കാട് കല്ലടിക്കോട് മരുതംകാട് രണ്ട് മൃതദേഹങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി. സമീപത്ത് നിന്ന് നാടന്‍ തോക്ക് കണ്ടെടുത്തു. മരുംതംകാട് സ്വദേശി ബിനുവും (45) നിധിനുമാണ് (25) മരിച്ചത്. ഇരുവരും അയൽക്കാരാണ്. നിധിന്റെ മൃതദേഹം സ്വന്തം വീടിനകത്താണ് കണ്ടത്. കയ്യില്‍ കത്തിയുണ്ടായിരുന്നു. ടാപ്പിങ് തൊഴിലാളിയായ ബിനു മരിച്ചുകിടക്കുന്നത് വീടിന് പുറത്തായിരുന്നു. സമീപത്തുനിന്ന് നാടന്‍ തോക്ക് കണ്ടെടുത്തു.
ടാപ്പിങ് തൊഴിലാളിയാണ് ബിനുവിന്റെ മൃതദേഹം ആദ്യം കണ്ടത് . ആ സമയം ജീവനുണ്ടായിരുന്നു . പിന്നീട് മരണപ്പെട്ടു . ഒരുമണിക്കൂറിനു ശേഷമാണ് നിധിന്റെ മൃതദേഹം കണ്ടത്. വെടിയൊച്ചയോ മറ്റു ശബ്ദങ്ങളോ കേട്ടിട്ടിരുന്നില്ലെന്നു ടാപ്പിങ് തൊഴിലാളി പറഞ്ഞു. പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാർ സംഭവ സ്ഥലത്തെത്തി.