തിരുവനന്തപുരം മണ്ണന്തലയിൽ അമ്മാവനെ അനന്തരവൻ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊന്നു. മുക്കോല പുതുച്ചിയിൽ പുത്തൻവീട്ടിൽ സുധാകരനാണ് മരിച്ചത്. സഹോദരിയുടെ മകനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ രാജേഷിനെ പൊലീസ് പിടികൂടി. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. ക്രൂരമായ മർദനമേറ്റ് മരിച്ച ഇയാളുടെ ശരീരത്തിലെ രക്തം വീടിനു വെളിയിൽ കിടത്തി കഴുകിക്കളയാൻ ശ്രമിച്ചത് നാട്ടുകാർ കണ്ടതോടെയാണ് കൊലപാതകം പുറം ലോകമറിഞ്ഞത്. പിടി വീഴുമെന്ന് മനസിലായ രാജേഷ് രക്ഷപെടാൻ ശ്രമിച്ചെങ്കിലും മണ്ണന്തല പൊലീസിന്റെ പിടിയിലായി.