തിരുവല്ല നിരണത്ത് നിന്ന് കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി. നിരണം സ്വദേശി റീനയെയും രണ്ട് പെണ്‍മക്കളെയുമാണ് കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തിയത്. ഭർത്താവിനൊപ്പം കഴിഞ്ഞു വന്ന ഇവരെ കഴിഞ്ഞ ഓഗസ്റ്റ് 17 മുതലാണ് കാണാതായത്. അന്വേഷണത്തിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.
റീനയുടെ തിരോധാനത്തിന് രണ്ടാഴ്ചയ്ക്കുശേഷം റീനയുടെ ഭര്‍ത്താവ് അനീഷ് മാത്യുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മൂവരുടേയും ചിത്രങ്ങള്‍ തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ പൊലീസ് പരസ്യപ്പെടുത്തിയിരുന്നു. തുടർന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ അഭയ കേന്ദ്രത്തില്‍ ഇവരുണ്ടെന്ന നിർണായക വിവരം പൊലീസിന് ലഭിച്ചു. റീനയെയും മക്കളെയും നിരണത്തെത്തിച്ചു.