കോവളത്ത് വയോധികയെ പുറത്താക്കി വീട് ജപ്തി ചെയ്തു. 64കാരിയായ സെലീന ഭായിയുടെ വീടാണ് ഗ്രാമീണ്‍ബാങ്ക് പെരിങ്ങമല ശാഖ ജപ്തി ചെയ്തത്. കോവളം എം.എല്‍.എ എം.വിന്‍സെന്റ് എത്തി വീടിന്റെ പൂട്ട് പൊളിച്ച് സലീന ഭായിയെ വീടിനുള്ളില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് നാലു മണിയോടെയായിരുന്നു ബാങ്കിന്‍റെ നടപടി.
പിന്നീട് വിവരമറിഞ്ഞെത്തിയ കോവളം എംഎൽഎ എം. വിന്‍സെന്റ് പൂട്ട് തകര്‍ത്ത് സലീന ഭായിയെ അകത്ത് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നേരത്തെ സലീന ഗ്രാമീൺ ബാങ്കില്‍ നിന്നും ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇത് തിരിച്ചടച്ച ശേഷമാണ് മൂന്നു ലക്ഷം രൂപ വായ്പ എടുത്തത്. ഇതിന്‍റെ അടവ് മുടങ്ങിയാണ് ജപ്തിയായത്. ഭർത്താവ് മരിച്ചതിന് ശേഷം തയ്യൽ ജോലി ചെയ്താണ് സലീന ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതിനിടയിലാണ് തിരിച്ചടവ് പ്രതിസന്ധിയിലായത്.