kollam-mdma

TOPICS COVERED

കൊല്ലത്ത് വന്‍ എം.ഡി.എം.എ വേട്ട. പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ കാറിന്‍റെ ഡാഷ്ബോര്‍ഡില്‍ കണ്ടെത്തിയത്   300 ഗ്രാം എം.ഡി.എം.എ. കണ്ണനല്ലൂര്‍ സ്വദേശികളായ രണ്ടു പേര്‍ പിടിയിലായി. ഉറവിടം കണ്ടെത്താത്തതാണ് തുടരെയുള്ള ലഹരിക്കടത്തിനു പ്രധാന കാരണമെന്നാണ് ആക്ഷേപം

കൊല്ലം മൈലാപ്പൂരില്‍ വെച്ചാണ് ചാത്തന്നൂര്‍ എ.സി.പിയുടെ നേതൃത്വത്തില്‍  കാര്‍ പരിശോധിച്ചത്.  ഡാഷ്ബോര്‍ഡിലാണ് എം.ഡി.എം.എ ഒളിപ്പിച്ചിരുന്നത്. 300 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്നു പിടിച്ചെടുത്തു. കണ്ണനല്ലൂര്‍ സ്വദേശികളായ സാബിറ റൂഫ്, നജ്മല്‍ എന്നിവരെ അറസ്റ്റു ചെയ്തു. പൊലീസിനൊപ്പം ഡാന്‍സാഫും പരിശോധനയിലുണ്ടായിരുന്നു. 

അടുത്ത ദിവസങ്ങളിലായി നിരവധി പേരെയാണ് കൊല്ലം ജില്ലയില്‍   ലഹരി മരുന്നു ഇടപാടുമായി ബന്ധപ്പെട്ട് പിടികൂടിയത്. പ്രതികളെ പിടികൂടി റിമാന്‍ഡ് ചെയ്യുന്നതല്ലാതെ ഉറവിടം തേടാത്തതാണ് ലഹരി മരുന്നു വില്‍പന തുടരെയുണ്ടാകുന്നതെന്നാണ് ആക്ഷേപം. ബംഗ്ളൂരു, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ലഹരികൂടുതലും കൊണ്ടു വരുന്നത്. 

ENGLISH SUMMARY:

MDMA seizure in Kollam leads to the arrest of two individuals with 300 grams of MDMA found in their car's dashboard. The investigation continues to trace the source of the drugs, as similar incidents have been on the rise recently.