ആലപ്പുഴ ഹരിപ്പാട് ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ ശേഷം യുവാവിനെ കൂട്ടിക്കൊണ്ടുപോയി വീട്ടിൽ പൂട്ടിയിട്ട് ആക്രമിക്കുകയും രണ്ടര പവൻ സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി ചെറുതന സ്വദേശി യദുകൃഷ്ണനെ പൊലിസ് പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്.
കരുവാറ്റയിലെ ഡ്രൈവിങ്ങ് പരിശീലകൻ വിഷ്ണുവിനെയാണ് ആക്രമിച്ചത്. പിടിയിലായ യദുകൃഷ്ണന്റെ കൂട്ടാളികളായ മുഹമ്മദ് ഫാറൂഖ്, അശ്വിൻ വർഗീസ് എന്നിവരും ഈ കേസിൽ പിടിയിൽ ആയിരുന്നു. പണം കൊടുക്കാത്തതിന്റെ പേരിൽ ബംഗാളി യുവാവിനെ കുത്തിക്കൊന്നതടക്കം 11 കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ യദുകൃഷ്ണൻ . പിടിയിലായ മറ്റുള്ളവരും നിരവധി കേസുകളിൽ പ്രതിയാണ്.