app-abuse-3

ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ഡേറ്റിങ് ആപ്പില്‍. ടെലഗ്രാം വഴിയാണ് ഇവ വില്‍പ്പന നടത്തുന്നത്. 18 വയസിന് താഴെയുള്ളവര്‍ക്ക് നിയമപരമായി ആപില്‍ കയറാനാകില്ലെന്നിരിക്കെ മാതാപിതാക്കളുടെ മൊബൈലില്‍ യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവച്ചാണ് കുട്ടികള്‍ ഇത്തരം ആപ്പുകളില്‍ കയറിക്കൂടുന്നത്. Also Read: ‘നീ അണ്ടിക്കോട് വാ, വീട്ടില്‍ ആരും ഇല്ല,17 മുതല്‍ 22 വയസുവരെയാണ് എനിക്ക് ഇഷ്ടം’

മല്ലു ഗേ ഹബ് എന്ന പേരിലുള്ള ഈ ടെലഗ്രാം ഗ്രൂപ്പില്‍ അയ്യായിരത്തിലധികം അംഗങ്ങളുണ്ട്. ഈ ഗ്രൂപ്പില്‍ വന്ന ഒരു സന്ദേശം ഇങ്ങനെയാണ്. റേപ് വീഡിയോ ഉണ്ട്. ഡിഎം ചെയ്യൂ. അതെ കുട്ടികളുടെ  പീഡന ദൃശ്യങ്ങളുണ്ട്. ആവശ്യക്കാരുണ്ടെങ്കില്‍ ബന്ധപ്പെടാനാണ് പറയുന്നത്. എത്ര പണം വേണമെന്നതടക്കം പറയുന്നുണ്ട്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെടുന്ന കുട്ടികളെ പീഡിപ്പിച്ചാണ് ദൃശ്യങ്ങള്‍ ഉണ്ടാക്കുന്നത്. 

ഇരയാക്കപ്പെടുന്ന കുട്ടികളെ ഭീഷണിപ്പെടുത്തിയാണ് പിന്നീടങ്ങോട്ട് ഉപയോഗിക്കുക. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവച്ചാണ്  ഈ ആപ്ലിക്കേഷനില്‍ കയറിപ്പറ്റുന്നത്. സ്വന്തമായി മൊബൈലില്ലാത്തവര്‍  മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിച്ചാണ് ആപ്ലിക്കേഷനില്‍ കയറുക. ആവശ്യമുള്ളപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഇവര്‍ ഉപയോഗം കഴിഞ്ഞാല്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യും. അതിനാല്‍ തന്നെ മാതാപിതാക്കള്‍ ഇക്കാര്യം അറിയുകയുമില്ല. 

ENGLISH SUMMARY:

Videos showing sexual abuse of boys are being circulated through dating apps and sold via Telegram. Though under-18s are legally prohibited from using these apps, many children gain access by hiding their real details and using their parents’ phones. A Telegram group named Mallu Gay Hub reportedly has over 5,000 members. One of the messages in the group reads: “Rape video available. DM for details.” The group openly claims to share child sexual abuse content and even mentions the price. These videos are produced by luring children through dating apps, abusing them, and then selling the footage.