സ്വകാര്യഭാഗം പ്രദർശിപ്പിക്കുകയും 14 വയസുകാരനെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുമായി ബന്ധപ്പെട്ടു സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. പുതുനഗരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ ചെട്ടിയത്തു കൊളുമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ.ഷാജി (40) ആണ് അറസ്റ്റിലായത്.
സ്പോർട്സ് സാധനങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ എത്തിയ പതിനാലുകാരനെയാണ് ലൈംഗികമായി ചൂഷണം ചെയ്തത്. ഷാജി സ്വകാര്യ ഭാഗം പ്രദർശിപ്പിക്കുകയും കുട്ടിയുടെ അവിടെ സ്പർശിക്കുകയും ചെയ്തു. സ്വകാര്യ ഭാഗം കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായാണു പരാതി.
കുട്ടി വീട്ടിലെത്തിയതിനു ശേഷം രക്ഷിതാക്കളോടു പറഞ്ഞതിനെ തുടർന്നു പുതുനഗരം പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്ത ഷാജിയെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നു റിമാൻഡ് ചെയ്തു.