lottery-thattip

തൃശൂർ കാട്ടൂരിൽ കേരള ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പ്. കാട്ടൂർ പൊഞ്ഞനം സ്വദേശി തേജസിന് നഷ്ടപ്പെട്ടത് 15000 രൂപ. ലോട്ടറി കടയുടമ പൊലിസിൽ പരാതി നൽകി. ദൃശ്യങ്ങളിൽ കാണുന്ന സ്‌പ്ലെൻഡർ ബൈക്കിൽ എത്തിയ യുവാവാണ് കഴിഞ്ഞ മാസം സെപ്റ്റംബർ 27 ന് തട്ടിപ്പ് നടത്തുന്നത്. 21 ന് നറുകെടുത്ത സമൃദിയുടെ മൂന്ന് ടിക്കറ്റുകൾ കടയുടമയായ പൊഞ്ഞനം സ്വദേശി തേജസിന് യുവാവ്  നൽകി.

കേരള സർക്കാർ ആപ്ലിക്കേഷൻ ഉപയോഗിച്ച് തേജസ് നടത്തിയ ക്യൂആർ കോഡ് പരിശോധനയിൽ മൂന്ന് ടിക്കറ്റിന് നാലാം സമ്മനമായ 5000 രൂപ ലഭിച്ചു.കമ്മീഷൻ കഴിച്ചുള്ള തുക തേജസ് യുവാവിന് നൽകി.എന്നാൽ ടിക്കറ്റ് മറാൻ കടയുടമ എജൻസിലെത്തിയപ്പോൾ ആണ് താൻ പറ്റിക്കപ്പെട്ടു എന്നറിയുന്നത്. മൂന്ന് ലോട്ടറിയും കളർ ഫോട്ടോസ്റ്റാറ്റ് ആയിരുന്നു. തേജസ് കാട്ടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 

ENGLISH SUMMARY:

Kerala Lottery fraud involves scammers using color photocopies of lottery tickets. A shop owner in Thrissur lost ₹15000 after unknowingly cashing out fraudulent tickets presented by a person riding a Splendor bike.