കോഴിക്കോട് താമരശേരിയില്‍ മദ്യലഹരിയില്‍ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ പിടിയില്‍. പുതുപ്പാടി സ്വദേശി ബിനീഷ് ആണ് അറസ്റ്റിലായത്. സ്വത്തും സ്വര്‍ണവും നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൊലപാതകശ്രമം.

വ്യാഴാഴ്ച രാത്രി മദ്യപിച്ചെത്തിയ ബിനീഷ് എഴുപത്തിയഞ്ചുകാരിയായ അമ്മയെ മര്‍ദിക്കുകയായിരുന്നു. കഴുത്തില്‍ പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് മാതാവ് താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. 

വീടും സ്ഥലവും തന്‍റെ പേരിലേക്ക് എഴുതണമെന്നും, കൈയ്യിലുള്ള സ്വര്‍ണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. മേരിയും ബിനീഷും മാത്രമാണ് വീട്ടിലുള്ളത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ബിനീഷ് നിരന്തരമായി അമ്മയെ ഉപദ്രവിക്കാറുണ്ട്. ഇയാളുടെ മദ്യപാനത്തെ തുടര്‍ന്ന ഭാര്യയും മക്കളും മാറിയാണ് താമസം. കൊലപാതശ്രമം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ENGLISH SUMMARY:

Attempted murder in Kozhikode as son assaults mother under influence. The accused, demanding property and gold, has been arrested and remanded.