പത്തനംതിട്ട കോന്നി ഊട്ടുപാറയിൽ ജനവാസ മേഖലയിൽ കഞ്ചാവ് ചെടി കണ്ടെത്തി. 22 സെൻറീമീറ്റർ നീളമുള്ള ചെടിയാണ് കണ്ടെത്തിയത്. കോന്നി എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
കോന്നി ഊട്ടുപാറ അക്കരക്കാലാപ്പടി റോഡിൽ ശാലോംപടിയിലാണ് വീടുകൾക്ക് സമീപം റോഡിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്. ചെടി കണ്ടാൽ സമീപവാസി എക്സൈസിൽ അറിയിക്കുകയായിരുന്നു. ചെടിക്ക് രണ്ടാഴ്ച പ്രായമുണ്ടെന്ന് എക്സൈസ് ഇൻസ്പെക്ടർ. പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നവരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.