പാലക്കാട്‌ വടക്കഞ്ചേരിയിൽ സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണുവിനെ (25) യാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച അർധരാത്രിയോടെ വടക്കഞ്ചേരിക്കു സമീപമാണ് സംഭവം.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അതിക്രമത്തിന് ഇരയായത്. യുവതിയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിഷ്ണു സ്കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ് നിലത്തുവീണ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. യുവതി ബഹളം വെച്ചതിനെത്തുടർന്ന് വിഷ്ണു രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് പ്രദേശത്തെത്തിയ വടക്കഞ്ചേരി പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പറ്റി സൂചന ലഭിച്ചത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് വിഷ്ണുവിനെ പിടികൂടി. ഇയാൾ മുൻപ് എറണാകുളത്ത് പോക്സോ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ENGLISH SUMMARY:

In a shocking incident near Vadakkancherry, Palakkad, a 25-year-old man identified as Vishnu from Pattikkad Poovanchira was arrested after allegedly ramming his bike into a young woman’s scooter and attempting to sexually assault her. The attack occurred around midnight on Saturday. Police tracked down the accused using CCTV footage, leading to his swift arrest.