പുരയിടം നികത്താൻ മണ്ണ് മാഫിയയിൽ നിന്നും തിരുവനന്തപുരത്തെ സിപിഎം പ്രാദേശിക നേതാവ് കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. ചാല ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള കുളത്തറ ബ്രാഞ്ച് സെക്രട്ടറി എ രാജ്കുമാർ മണ്ണ് മാഫിയിൽ നിന്ന് 30,000 രൂപ വാങ്ങുന്നതും 50,000 വേണമെന്ന് പറഞ്ഞു തുക മടക്കി നൽകുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
കരമനയ്ക്കടുത്തുള്ള പുരയിടം നികത്താൻ എത്തിയ മണ്ണു മാഫിയയിൽ നിന്നാണ് വാഹനം തടഞ്ഞതിനുശേഷം പൈസ ആവശ്യപ്പെട്ടത്. കാലടിയിലുള്ള ഒരു ഫർണിച്ചർ കടയിൽ ഇരുന്ന് രാജകുമാർ മണ്ണു മാഫിയ അംഗങ്ങളുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാവപ്പെട്ട കുടുംബത്തിലെ കല്യാണം നടത്താൻ എന്നു പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്.