കാസർകോട് പോക്സോ കേസിൽ നിരവധി പേർ പിടിയിലായ സംഭവത്തിലെ പ്രധാന മാധ്യമമായ ഡേറ്റിംഗ് ആപ്പ് നിയമ ലംഘനങ്ങളുടെ കൂമ്പാരം. ഗ്രൈൻഡർ എന്നറിയപ്പെടുന്ന ആപ്പിലൂടെ നടക്കുന്നത് പണം നൽകിയുള്ള ലൈംഗിക ഉപയോഗം, ലഹരിമരുന്ന് കച്ചവടവും, പണം തട്ടലും. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുള്ള ആപ്പിന്റെ പ്രവർത്തനത്തിന്റെയും ലൈംഗിക വൈകൃതങ്ങളുടെയും തെളിവ് മനോരമ ന്യൂസിന്.
കാസർകോട് 16 കാരനെ പണം നൽകി ലൈംഗിക അതിക്രമം നടത്തിയ കേസിൽ 16 പേർക്കെതിരെയാണ് ഇന്നലെ പോലീസ് കേസെടുത്തത്. രാഷ്ട്രീയ നേതാക്കൾ റെയിൽവേ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരാണ് പിടിയിലായത്. ഈ ലൈംഗിക ദുരുപയോഗത്തിന്റെ പ്രധാന മാധ്യമം ഈ ആപ്പാണ്. അമേരിക്ക ആസ്ഥാനമായി ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് ഗ്രിൻഡർ എൽഎൽസി. ഗേ വ്യക്തികൾക്ക് തമ്മിൽ പരിചയപ്പെടാനുള്ള ഒരു ഡേറ്റിംഗ് ആപ്പാണ് ഇത്. ഇന്ത്യയിൽ ഏറെ പ്രചാരമുള്ള ആപ്പിന് പ്ലേസ്റ്റോറിൽ മാത്രം അഞ്ചു കോടിക്ക് മുകളിൽ ഡൗൺലോഡ്. രഹസ്യ ജീവിതം നയിക്കുന്ന നിരവധി പേർക്ക് തങ്ങളുടെ ലൈംഗിക അഭികാമ്യം പ്രകടിപ്പിക്കാനുള്ള വേദി. പക്ഷേ ഈ ആപ്പിൽ ഏറെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ.
ആപ്പിൽ അക്കൗണ്ട് എടുക്കുന്നവർക്ക് സമീപത്തുള്ള ആളുകളെ കാണാനാകും. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കേണ്ട മേഖലയിൽ ഇത്തരത്തിൽ ലൈംഗിക വൈകൃതങ്ങൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ആളുകളെ കണ്ടെത്താനാണ് ഉപയോഗിക്കുന്നത്. പെയ്ഡ് എന്ന അറിയിച്ചു ലൈംഗികബന്ധത്തിന് പണം നൽകുന്നവർ. മയക്കുമരുന്ന് വിതരണം ചെയ്യുന്നവർ. പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ചൂഷണത്തിന് ആവശ്യപ്പെടുന്നവർ. ആപ്പിൽ നിന്നും നേരിട്ടും ചിത്രങ്ങൾ ഉൾപ്പെടെ കരസ്ഥമാക്കി ബ്ലാക്ക് മെയിലിലൂടെ പണം തട്ടുന്നവർ. ഇത്തരത്തിലാണ് കഴിഞ്ഞ മാസം തിരുവനന്തപുരത്ത് യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടി സുമതിവളവിൽ ഉപേക്ഷിച്ചത്.
തുടർച്ചയായി നിരവധി കേസുകളാണ് ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ആപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞവർഷം വിഷയത്തിൽ ഇടപെട്ട മദ്രാസ് ഹൈക്കോടതി ആപ്പ് നിരോധിക്കുന്നതിൽ കേന്ദ്രസർക്കാരിനോട് അഭിപ്രായം തേടിയിരുന്നു. ആപ്പിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വിദേശ രാജ്യങ്ങളിലും നിരവധി കേസുകൾ ഉണ്ട്. സമൂഹത്തിൽ രഹസ്യ ജീവിതം നയിക്കാൻ നിർബന്ധിതനായ ക്വീർ മനുഷ്യർക്ക് പരിചയപ്പെടാനുള്ള ഇടം എന്ന നില ആപ്പിന്റെ ആശയം നല്ലത്. പക്ഷേ ലൈംഗിക വൈകൃതങ്ങൾക്കും, നിയമവിധ പ്രവർത്തനങ്ങൾക്കും അതിന് ദുരുപയോഗം ചെയ്യുന്നതിൽ കൃത്യമായ നടപടിയും നിരീക്ഷണവും ആവശ്യമാണ്.