യുവതിയുടെ കിടപ്പറരംഗങ്ങള്‍ രഹസ്യമായി മൊബൈലില്‍ ചിത്രീകരിച്ച് ബ്ലാക്ക് മെയിലിങ് നടത്തിയതിന്റെ പേരില്‍ മൂന്നംഗസംഘത്തെ പൊലീസ് പിടികൂടി. നടുവില്‍ രാജീവ് ദശലക്ഷം ഉന്നതിയിലെ കിഴക്കനടിയില്‍ ഷമല്‍ , ഉത്തൂര്‍ റോഡിലെ ചെറിയാണ്ടീന്റകത്ത് ലത്തീഫ് എന്നിവരെ കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ കിഴക്കനടിയില്‍ ശ്യാം ഒരു അടിപിടിക്കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് കണ്ണൂര്‍ സബ്ജയിലിലാണ്. ശ്യാമും ഷമലും ഇരട്ടസഹോദരന്മാരാണ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതയായ യുവതിയുടെ വീട്ടില്‍ സുഹൃത്തായ ആലക്കോട് സ്വദേശി ഇടക്കിടെ എത്താറുണ്ട്. ഇതു മനസ്സിലാക്കിയ ശ്യാമും ശമലും ഒളിച്ചിരുന്നു കിടപ്പറദൃശ്യങ്ങൾ പകർത്തി. വിഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി യുവതിയിൽനിന്നു പണം വാങ്ങി. വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. കൂടാതെ വിഡിയോ ഇവരുടെ സുഹൃത്ത് ലത്തീഫിനും നൽകി. ലത്തീഫ് ഈ ദൃശ്യം യുവതിയെ കാണിച്ച് തനിക്കു വഴങ്ങണമെന്നും പണം നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്
ഷമലിനെ വെള്ളിയാഴ്ച രാവിലെ വീട്ടില്‍വെച്ചും ലത്തീഫിനെ പുലര്‍ച്ചെ മൂന്നിന് തളിപ്പറമ്പിൽവെച്ചുമാണ് പിടികൂടിയത്. പുതിയ സ്ഥാപനം തുടങ്ങാന്‍ തൃശൂരില്‍നിന്ന് വാഹനത്തില്‍ സുഹൃത്തിനൊപ്പം വരികയായിരുന്നു ലത്തീഫ്. പൊലീസ് ജീപ്പ് റോഡിന് കുറുകെയിട്ടാണ് ലത്തീഫിനെ പിടികൂടിയത്.