സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈയിൽ എയർപോർട്ടിൽ സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു. പ്രമുഖ നടിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് നടപടി. ജീവന് ഭീഷണിയുണ്ടെന്നും തടഞ്ഞുവച്ചതിന്റെ കാരണം അറിയില്ലെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു . 7മണിക്കൂറായി ഭക്ഷണവും വെള്ളവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു .