പെരുമ്പാവൂര്‍ കൂവപ്പടി  സഹകരണ ബാങ്കില്‍ താത്കാലിക ജീവനക്കാരി തൂങ്ങി മരിച്ചു. കുറിച്ചിലക്കോട് പുന്നയ്ക്ക കുടി വീട്ടിൽ വിപിന്‍റെ ഭാര്യ അശ്വതിയാണ് ബാങ്കിലെ ഹാളില്‍ ജീവനൊടുക്കിയത്.  ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ഒന്നാംനിലയിലെ ഹാളില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ അശ്വതിയെ കണ്ടെത്തിയത്. സഹകരണ ബാങ്കിന്‍റെ ജനസേവ കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു അശ്വതി. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് അശ്വതി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി കോടനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. 

ENGLISH SUMMARY:

Aswathi's suicide in a Perumbavoor cooperative bank has prompted a police investigation. The temporary employee was found in the bank hall, and the likely cause was financial distress.