എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമിലൂടെ ബൈക്കോടിച്ച ലഹരിക്കേസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതം. തൃപ്പൂണിത്തുറയില്‍ നിന്ന് വാടകയ്ക്കെടുത്ത ആഡംബര ബൈക്കിലായിരുന്നു പെരുമ്പാവൂര്‍ സ്വദേശി അജ്മലിന്റെ പ്രകടനം. റെയില്‍വെ പൊലീസ് എത്തിയതോടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട അജ്മലിന്റെ മൊബൈല്‍ ഫോണടക്കം സ്വിച്ചോഫ് ചെയ്ത നിലയിലാണ്.
ലഹരിരുന്ന് കൈവശംവെച്ചതിന് പുറമെ അടിപിടി കേസുകളില്‍ പ്രതിയാണ് രക്ഷപ്പെട്ട അജ്മല്‍. എംഡിഎംഎ അടക്കമുള്ള ലഹരിമരുന്ന് കൈവശംവെച്ചതിന് വിവിധ സ്റ്റേഷനുകളിലായി അജ്മലിനെതിരെ മൂന്ന് കേസുകളുണ്ട്. അജ്മല്‍ എന്തിനാണ് റെയില്‍വെ സ്റ്റേഷനിലും പിന്നീട് പ്ലാറ്റ് ഫോമിലും ബൈക്കിലെത്തിയതെന്ന് കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.