ബെംഗളുരുവില്‍ വനിതാ പി.ജി. ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയ അജ്ഞാതന്‍ യുവതിയെ കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തി. മലയാളി വിദ്യാര്‍ഥികള്‍ തിങ്ങിപാര്‍ക്കുന്ന എസ്.ജി.പാളയില്‍ പുലര്‍ച്ചെ 3 മണിയോടെയാണു മുഖം മൂടി ധരിച്ചയാള്‍ ഹോസ്റ്റലിനുള്ളില്‍ കയറിയത്.
ഐ.ടി. നഗരത്തിലെ സ്ത്രീ സുരക്ഷ തന്നെ ചോദ്യം ചെയ്യുന്ന സംഭവമാണു കഴിഞ്ഞ രാത്രി എസ്.ജി. പാളയിലുണ്ടായത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണു മുഖംമൂടിധാരിയായ അക്രമി ഹോസ്റ്റലില്‍ കയറിയത്. ഒരു മുറിയൊഴികെയുള്ളതെല്ലാം പുറത്തുനിന്നു പൂട്ടി. 23 കാരി താമസിക്കുന്ന മുറിയിലേക്കു കയറിയ ഇയാള്‍ യുവതിയെ കടന്നുപിടിച്ചു. ഞെട്ടിയുണര്‍ന്ന യുവതി ബഹളം വച്ചതോടെ കത്തിയെടുത്തു വീശി. പിന്നീട് മേശയിലുണ്ടായിരുന്ന 2500 രൂപയുമെടുത്താണു കടന്നുകളഞ്ഞത്
രക്ഷപെടാന്‍ ശ്രമിക്കുന്ന ഇയാളെ ഹോസ്റ്റലിന്റെ കോറിഡോറില്‍ യുവതി തടയാന്‍ ശ്രമിക്കുന്നതും ഇയാള്‍ വീണ്ടും ആക്രമിക്കുന്നതും സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. എസ്.ജി. പാളയ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹോസ്റ്റലില്‍ സുരക്ഷാ ജീവനക്കാരുണ്ടായിരുന്നില്ലെന്നാണു പുറത്തുവരുന്ന വിവ