കണ്ണൂര്‍ അലവിലില്‍ ദമ്പതികളെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. പ്രേമരാജന്‍, എ.കെ.ശ്രീലേഖ എന്നിവരാണ് മരിച്ചത്. മന്ത്രി എ.കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച എ.കെ ശ്രീലേഖ.
ഭര്‍ത്താവ് പ്രേമരാജന്‍ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗം പൊട്ടി രക്തം വാര്‍ന്നനിലയിലാണ്. കൊലയ്ക്ക് ശേഷം തീകൊളുത്തിയതെന്ന് നിഗമനം. കൊലപാതക കാരണം വ്യക്തമല്ല.