തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്കിടെ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ബോയ്സ് ഹൈസ്കൂളിന് സമീപം വെച്ചാണ് സംഘർഷമുണ്ടായത്. സംഘർഷം നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശി. മനോരമ ന്യൂസിന് ഈ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ ലഭിച്ചു.
സംഘർഷ കാരണം വ്യക്തമല്ല. ഹെൽമെറ്റ് ഉപയോഗിച്ചും അല്ലാതെയും യുവാക്കൾ പരസ്പരം ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നിരവധി തവണ ലാത്തി വീശിയാണ് പൊലീസ് ഇവരെ പിരിച്ചുവിട്ടത്. അത്തച്ചമയത്തിന്റെ മുഖ്യ കൺവീനർ ഉൾപ്പെടെ ഇടപെട്ടാണ് പിന്നീട് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
സംഭവത്തിൽ ആർക്കും ഗുരുതര പരുക്കില്ലെന്നാണ് വിവരം. പൊലീസ് ഇതുവരെ ആർക്കെതിരെയും കേസെടുത്തിട്ടില്ല.