കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ലഹരി കച്ചവടം നടത്തിയിരുന്ന മൂന്ന് നൈജിരിയ സ്വദേശികളടക്കം 7 വിദേശികൾ അറസ്റ്റിൽ. കോഴിക്കോട് ടൗൺ പൊലീസ് നൽകിയ വിവരത്തെ തുടർന്ന് ഹരിയാന പൊലീസാണ് ഗുരുഗ്രാമിലെ ലഹരി നിർമാണ കേന്ദ്രത്തിൽ നിന്ന് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരിൽ 16 ന് 778 ഗ്രാം എം ഡി എം യുമായി പിടികൂടിയ മലപ്പുറം സ്വദേശി സിറാജിൽ നിന്നാണ് നൈജീരിയൻ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
രാജ്യാന്തര ലഹരി സംഘമാണ് ഹരിയാന പൊലീസിൻ്റെ പിടിയിലായത്. 7 പേരിൽ മൂന്ന് പേരെയാണ് ടൗൺ പൊലീസിന് കൈമാറിയത്. ടൗൺ പൊലീസ് റജിസ്റ്റർ ചെയ്ത എം ഡി എം എ കേസിൻ്റെ അന്വേഷണത്തിന് ഒടുവിലാണ് നൈജീരിയൻ സംഘത്തിലേക്ക് പൊലീസ് എത്തിയത്. കഴിഞ്ഞ ഫെബ്രുവരി 16 ന് എം ഡി എം എയുമായി അറസ്റ്റിലായ സിറാജിൻ്റെ ബാങ്ക് വിവരങ്ങൾ പരിശോധിച്ചപ്പോൾ പണം പിൻവലിച്ചത്. ഹരിയാന ഡൽഹി എന്നിവിടങ്ങളിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയത്.കുടാതെ പ്രതിയുടെ അക്കൗണ്ടിൽ നിന്ന് രണ്ട് നൈജീരിയൻ സ്വദേശികളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായും സ്ഥിരീകരിച്ചു. പിന്നീടുള്ള അന്വേഷണത്തിലാണ് നൈജീയക്കാരായ ഉഗോചുക്വു ജോ, ഹെൻറി ഒനുചുക്വു, ഒകോലി റൊമാനസ് എന്നിവർ ദക്ഷിണേന്ത്യയിലേക്ക് ലഹരി കച്ചവടം നടത്തുന്നതായി പൊലീസ് കണ്ടെത്തിയത്. ഡാർക്ക് വെബ് വഴിയായിരുന്നു കച്ചവടം. ടൗൺ പൊലീസ് നൽകിയ വിവരത്തെ തുടർന്ന് ഗുരുഗ്രാമിലെ ലഹരി ഉൽപാദന കേന്ദ്രത്തിലേക്ക് ഹരിയാന പൊലീസ് എത്തിയത്.റെയ്ഡിൽ ഒരു കോടിയിലേറെ രൂപയുടെ ലഹരി വസ്തുക്കളും ഹരിയാന പൊലീസ് കണ്ടെത്തി. 42 ഫോണുകളും, ഇലക്ടിക്ക് ത്രാസുകളും പൊലീസ് പിടിച്ചെടുത്തു. പിടിയിലായ പ്രതികൾക്ക് മതിയായ വിസ രേഖകളില്ലെന്നും പൊലീസ് പറഞ്ഞു.