കണ്ണൂര്‍ കല്യാട്ടെ ദര്‍ശിതയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി സിദ്ധരാജു ദർശിതയെ മോഷണത്തിന് നിർബന്ധിച്ചതായി സംശയിക്കുന്നതായി ഭർത്താവിന്‍റെ  കുടുംബം ആരോപിച്ചു. വീട്ടിൽ നിന്ന് മൂന്ന് ബാഗുമായാണ് പോയത്. പക്ഷേ ഹുൻസൂരിലെ വീട്ടിലെത്തിയത് വസ്ത്രം അടങ്ങിയ രണ്ടു ബാഗ് മാത്രമാണ്. ദർശിതയുടെ പെരുമാറ്റത്തിൽ കുറച്ചുനാളായി ചില മാറ്റങ്ങള്‍ പ്രകടമായിരുന്നു . മോഷണ വിവരം അറിഞ്ഞപ്പോൾ തിരിച്ചുവരുന്നതായി പറഞ്ഞു. പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ല എന്നും ഭർതൃ സഹോദരൻ സൂരജ് പറഞ്ഞു. 

പാറപൊട്ടിക്കുന്ന ഡിറ്റണേറ്റര്‍ വായില്‍തിരുകി, ക്രൂരം

കണ്ണൂർ കല്യാട്ട് പട്ടാപ്പകല്‍ വന്‍ മോഷണമുണ്ടായ വീട്ടിലെ മരുമകളെ കര്‍ണാടകയിലെ ലോഡ്ജില്‍വച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. വായില്‍ ഡിറ്റണേറ്റര്‍ തിരുകി പൊട്ടിച്ചാണ് പ്രതി സിദ്ധരാജു, ദര്‍ശിതയെ കൊന്നത് . ചാര്‍ജര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ മൊബൈല്‍ ചാര്‍ജറിലാണ് ഡിറ്റണേറ്റര്‍ കണക്ട് ചെയ്തതെന്നും അറസ്റ്റിലായ സിദ്ധരാജു മൊഴി നല്‍കി.

Also Read:  ഭര്‍ത്താവിനൊപ്പം ഗള്‍ഫിലേക്ക് പോകാനൊരുങ്ങി ദര്‍ഷിത; ഫോണെടുത്തത് ഒരു പുരുഷന്‍


ദര്‍ശിത ഭര്‍ത്താവിനൊപ്പം ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചതും, കടം നല്‍കിയ പണം തിരികെ ചോദിച്ചതുമാണ് കൊലപാതകത്തിനുള്ള പ്രകോപനം. അതേസമയം കാണാതായ സ്വര്‍ണവും പണവും സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. മരുമകള്‍ സ്വര്‍ണവും പണവുമായി കടന്നുകളയുമെന്നൊന്നും കരുതിയിരുന്നില്ലെന്ന് ഭര്‍ത്താവിന്റെ അമ്മ പറയുന്നു. നാലു ലക്ഷം രൂപയും 30പവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്. വെള്ളിയാഴ്ച്ച വൈകിട്ടാണ് മോഷണം പോയവിവരം അറിയുന്നത്.

വീടുപൂട്ടി പോയത് ദര്‍ശിതയാണ്. തിരിച്ചുവന്ന അമ്മായിയമ്മ മുറിയുടെ താക്കോല്‍ കാണാതെ അന്വേഷിച്ചപ്പോഴാണ് പണവും സ്വര്‍ണവും മോഷണം പോയതായി അറിയുന്നത്. അപ്പോള്‍ തന്നെ ദര്‍ശിതയെ വിളിച്ചെന്നും രണ്ടുമൂന്നു തവണ വിളിച്ചപ്പോള്‍ ഫോണെടുത്തെന്നും രണ്ടു ദിവസം കഴിഞ്ഞു വരാമെന്നും പറഞ്ഞു. ദര്‍ശിത ഫോണെടുത്തപ്പോള്‍ മറ്റാരോടോ സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നെന്നും ഇവര്‍ പറയുന്നു. പിന്നീട് വിളിച്ചപ്പോള്‍ ഫോണെടുത്തത് ഒരു പുരുഷനായിരുന്നുവെന്നും അപ്പു എന്ന് പറയുന്ന പോലെ തോന്നിയെന്നും വീട്ടുകാര്‍ പറയുന്നു.

ഈ കുടുംബത്തിന് സിദ്ധരാജുവിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. ദര്‍ശിതയുടെ സംസ്കാരം കര്‍ണാടകയിലാകും നടക്കുക. ഇയാളെ ഇരിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷമായിരിക്കും ഇവിടത്തെ ബാക്കി നടപടികള്‍. ഹാര്‍ഡ്‍‌വെയര്‍ ഷോപ്പിലെ ജീവനക്കാരനായ സിദ്ധരാജു കര്‍ണാടക പെരിയപട്ടണം സ്വദേശിയാണ്. ഹൊന്‍സൂര്‍ സ്വദേശിയാണ് ദര്‍ശിത. മകളെ വീട്ടില്‍ നിര്‍ത്തിയ ശേഷമാണ് സാലിഗ്രാമത്തിലെ ലോഡ്ജിലേക്ക് പോയത്. ഇതിനുമുന്‍പും പലതവണ സിദ്ധരാജു ദര്‍ഷിതയുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. കടുത്ത സാമ്പത്തികപ്രതിസന്ധി ഉണ്ടായിരുന്നെന്നും പ്രതി പൊലീസിനു മൊഴി നല്‍കി.

നല്‍കിയ പണം തിരികെ വേണമെന്ന് ദര്‍ശിത ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയില്‍ അവസാനിച്ചത്. ക്വാറികളില്‍ പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ഡിറ്റണേറ്റര്‍ ദര്‍ഷിതയുടെ വായില്‍ തിരുകി വൈദ്യുതിയുമായി ബന്ധപ്പെടുത്തി പൊട്ടിച്ചാണ് സിദ്ധരാജു ദര്‍ഷിതയെ കൊലപ്പെടുത്തിയത്. തല പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു

ENGLISH SUMMARY:

Darshitha murder case involves a woman killed in a Karnataka lodge, with allegations of theft and financial coercion. The accused, Siddharaju, has been arrested and the investigation is ongoing to uncover the full details of the crime.