TOPICS COVERED

ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ബിഎസ്എഫ് ജവാൻ ഒരു വയസുള്ള മകനുമായി ഗംഗയിൽ ചാടി. ഭാര്യയെ നാല് ദിവസം മുൻപ് ഗംഗയിൽ വീണ് കാണാതിയിരുന്നു. യുവതിയ്ക്കായുള്ള തിരച്ചിൽ നടക്കുന്നതിനിടെയാണ് ഭർത്താവായ ബിഎസ്എഫ് ജവാൻ മകനുമായി ഗംഗയിലേക്ക് ചാടിയത്. ശനിയാഴ്ച വൈകുന്നേരമാണ് ബിഎസ്‌എഫ് ജവാനായ രാഹുൽ (31) തന്റെ ഒരു വയസ്സുള്ള മകനുമായി ഗംഗാ നദിയിൽ ചാടിയത്

നജിബാബാദിലെ വേദ് വിഹാർ സ്വദേശിയായ രാഹുൽ അഞ്ച് വർഷം മുമ്പാണ് മനീഷ താക്കൂറിനെ (29) പ്രണയിച്ച് വിവാഹം കഴിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ദമ്പതികള്‍ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെന്നും വീട്ടിൽ വച്ച് ഇരുവരും തർക്കത്തിൽ ഏർപ്പെട്ടതായും പൊലീസ് പറയുന്നു. ഇതിനുപിന്നാലെയാണ് ഓഗസ്റ്റ് 19ന് മനീഷ ഗംഗയിൽ ചാടിയത്. നാല് ദിവസമായി യുവതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ മൂന്ന് പേർക്കായും തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

BSF Jawan suicide case in Uttar Pradesh is under investigation after a soldier jumped into the Ganga with his son. The tragic incident occurred after the soldier's wife went missing, prompting a search operation.