varanasi-ganga

TOPICS COVERED

വാരണാസിയിലെ ദശാശ്വമേധ ഘട്ടിൽ ക്രിസ്മസ് ദിനത്തിൽ സാന്താ തൊപ്പിയും നീന്തൽ വസ്ത്രവും ധരിച്ചെത്തിയ ജാപ്പനീസ് വിനോദ സഞ്ചാരികളെ അപമാനിച്ച് നാട്ടുകാര്‍. ഗംഗാ നദി പോലെയുള്ള പവിത്രമായ സ്ഥലത്ത് വിനോദസഞ്ചാരികൾ ധരിച്ച വസ്ത്രങ്ങൾ അനാദരവാണെന്ന് ആരോപിച്ചാണ് നാട്ടുകാർ തടസം സൃഷ്ടിച്ചത്. 

വിനോദസഞ്ചാരികൾ നദിയിൽ മൂത്രമൊഴിച്ചു എന്ന തരത്തിൽ തെറ്റായ പ്രചരണങ്ങൾ ഉണ്ടായി. ഇതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സംഭവം അന്വേഷിച്ച പൊലീസ് തെറ്റിദ്ധാരണ മൂലമുണ്ടായ പ്രശ്നമാണെന്ന് പോലീസ് വ്യക്തമാക്കി. ഇരുവിഭാഗവും പരസ്പരം മാപ്പ് പറയുകയും പരാതികളില്ലാതെ പ്രശ്നം പരിഹരിക്കുകയും ചെയ്തു.

സംഭവത്തിന്‍റെ വിഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിനോദസഞ്ചാരികളോടുള്ള നാട്ടുകാരുടെ പെരുമാറ്റത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. 

ENGLISH SUMMARY:

Varanasi incident involves Japanese tourists facing objections in Dashashwamedh Ghat for wearing Santa hats and swimwear. Locals deemed their attire disrespectful in the sacred Ganga River, leading to a misunderstanding resolved by police intervention and mutual apologies.