TOPICS COVERED

കോഴിക്കോട് പന്നിയങ്കരയില്‍ പട്ടാപ്പകല്‍ വയോധികയുടെ മാല പൊട്ടിച്ചോടുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

വീതി കുറഞ്ഞ റോഡിലൂടെ നടന്നുപോവുകയാണ് പന്നിയങ്കര സ്വദേശി ശീലാവതി. നേരെ എതിര്‍വശത്ത്  കൃത്യമായ ആസൂത്രണത്തോടെ പ്രതി നിവാസ് അലി പ്രതൃക്ഷപ്പെട്ടു. മുഖമടക്കം മൂടിയ നിലയിലാണ് വസ്ത്രം. വയോധിക യാതൊരു സംശയവും കൂടാതെ നടന്നുനീങ്ങുമ്പോള്‍ അടുത്തെത്തിയ മോഷ്ടാവ് ഞൊടിയിടയിലാണ് മാല പൊട്ടിച്ച് കടന്നുകളഞ്ഞത്. ആദ്യമൊന്ന് പകച്ചെങ്കിലും നിമിഷനേരം കൊണ്ട് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയ  ശീലാവതി ബഹളം വച്ചു, മോഷ്ടാവിന് പിന്നാലെ ഏറെനേരം ഓടി. 

പക്ഷെ ഫലമുണ്ടായില്ല. തൊട്ടടുത്ത് ബൈക്കില്‍ കാത്ത് നില്‍ക്കുകയായിരുന്ന ബാസിത്, നിവാസ് അലിയുമായി സ്ഥലം വിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലില്‍ ആണ് പ്രതികള്‍ വലയിലായത്. 

ENGLISH SUMMARY:

Chain snatching in Kozhikode has led to arrests after CCTV footage surfaced. The incident involved an elderly woman being robbed of her chain in Panniyankara, with suspects now in custody.