കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ NIA അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബവും സീറോ മലബാർ സഭയും. എൻഐഎ അന്വേഷണം പരിഗണിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കുടുംബത്തിന്റെ പരാതി നാളെ ഡി ജി പി ക്ക് നേരിട്ട് കൈമാറുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉറപ്പ് നൽകിയതായി പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.
പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ പരാമർശമുള്ള പ്രതി റമിസിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. റമീസ് തർക്കമുണ്ടാക്കിയതിന് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നും പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ശേഷം റെമീസിനെ ആലുവയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തും.
കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും, ജോർജ് കുര്യനും പെൺകുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു ആത്മഹത്യ കുറിപ്പിൽ പേരുള്ള റമീസിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുക്കും. പെൺകുട്ടിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധന നടത്തിയ ശേഷം കേസിൽ കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർക്കും