child-birth

TOPICS COVERED

കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ ബന്ധുവായ യുവാവിനെതിരെയാണ് കേസ്. യുവാവിന്‍റെയും പെൺകുട്ടിയുടേയും വിവാഹം ഉറപ്പിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. അരൂക്കുറ്റി സ്വദേശിനിയായ 17കാരിയാണ് ജൂലായ് അവസാനം ഫോര്‍ട്ട് കൊച്ചിയിലെ ഒരു ആശുപത്രിയില്‍ പ്രസവിച്ചത്.

കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് ആശുപത്രി അധികൃതര്‍ക്ക് സംശയംതോന്നിയത്. ഇതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയായ യുവാവ് ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ്. പെണ്‍കുട്ടി ഗര്‍ഭിണിയായവിവരം ബന്ധുക്കളായ മറ്റുള്ളവര്‍ അറിഞ്ഞിരുന്നോ എന്നതും പൊലീസ് പരിശോധിച്ചുവരികയാണ്.

ENGLISH SUMMARY:

POCSO case has been registered in Kochi after a minor girl gave birth. The police are investigating the case, which involves a relative of the girl.