കൊച്ചിയിൽ പതിനാലുകാരനെ ലഹരിക്കടിമയാക്കാൻ ശ്രമിച്ച അമ്മൂമ്മയുടെ ആൺ സുഹൃത്തിനെതിരെ കേസ്. തിരുവനന്തപുരം സ്വദേശി പ്രബിൻ അലക്സാണ്ടറിനെതിരെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും കുട്ടിക്ക് ലഹരി നൽകിയതിനും ജെജെ ആക്ട് അടക്കം ചുമത്തിയാണ് കേസ്. ഒൻപതാംക്ലാസുകാരൻ മനോരമ ന്യൂസിലൂടെ ദുരനുഭവം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. മുളവുകാട് അമ്മൂമ്മയോടൊപ്പം താമസിച്ചിരുന്ന പ്രബിന് നിലവിൽ ഒളിവിലാണ്.
താന്‍ തെറ്റിലേക്ക് പോകുന്നുവെന്ന തിരിച്ചറിവിലാണ് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ പതിനാലുകാരന് തയാറായത്. ആദ്യം കൂട്ടുകാരനെയും പിന്നീട് അവന് വഴി വീട്ടുകാരെയും വിവരം അറിയിച്ചു. അമ്മൂമ്മയുടെ കാമുകനായ തിരുവനന്തപുരം സ്വദേശിയാണ് വീട് തന്നെ ലഹരിസങ്കേതമാക്കിയത്. കഞ്ചാവും ഹാഷിഷ് ഓയിലും വീട്ടില്‍ സൂക്ഷിക്കുന്നതിന് പുറമെ അതിന്റെ വില്പനയ്ക്കും കടത്തിനുമടക്കം പതിനാലുകാരനെ ഇയാള്‍ പ്രേരിപ്പിച്ചു. വിസമതിച്ചപ്പോള്‍ മര്‍ദിച്ചു.
മകന്റെ സ്വഭാവത്തിലടക്കം വലിയ മാറ്റങ്ങള്‍ കണ്ടതോടെ അമ്മയുടെ ഉറക്കം നഷ്ടപ്പെട്ടു. പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ അമ്മൂമ്മയും കാമുകനും പതിനാലുകാരനെ തേടി സ്കൂളിലെത്തി. ഇവിടെ കാണാതെ വന്നതോടെ വീട്ടിലേക്കും. പിന്നീട് ഭീഷണി. ആദ്യം കൊച്ചി വനിത സ്റ്റേഷനിലും പിന്നീട് കമ്മിഷണര്‍ക്കുമാണ് കുടുംബം പരാതി നല്‍കിയത്. മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ നടപടികള്‍ വേഗത്തിലാക്കിയ നോര്‍ത്ത് പൊലീസ് അമ്മയുടെയും മകന്റെയും വിശദമായ മൊഴി രേഖപ്പെടുത്തി.