പ്രതീകാത്മക ചിത്രം
ഒഡിഷയിലെ അങ്കുള്‍ ജില്ലയില്‍ ആദിവാസി സ്ത്രീയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ബന്ധുവായ യുവാവിനൊപ്പം അങ്കുളിലെ ഛെണ്ടിപാഡ പ്രദേശത്തെ ഒരു ആശുപത്രിയില്‍നിന്ന് ഇരുചക്ര വാഹനത്തില്‍ മടങ്ങുംവഴിയാണ് ഇവര്‍ കൂട്ടബലാത്സംഗത്തിനിരയായത്
വാഹനത്തില്‍ ഇന്ധനം നിറയ്ക്കാനും ഭക്ഷണം കഴിക്കാനുമായി മൂന്നു മണിയോടെ ഇവര്‍ ഒരു പെട്രോള്‍ പമ്പിനു സമീപം വണ്ടിനിര്‍ത്തി. ഈ സമയം സ്ത്രീ മൂത്രമൊഴിക്കാനായി സമീപത്തെ കുറ്റിക്കാട്ടിനുള്ളിലേക്ക് കയറി. ഒറ്റപ്പെട്ട പ്രദേശമായിരുന്നു ഇത്. ഈ സമയം ട്രാക്ടറില്‍ ഇവിടെയെത്തിയ മൂന്നുപേര്‍ ഇവരെ ആക്രമിക്കുകയും ബലമായി പിടിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നെന്നാണ് സ്ത്രീയുടെ പരാതി.
പ്രതികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രതികള്‍ ഉപയോഗിച്ച ട്രാക്ടര്‍, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയുള്‍പ്പെടെ പോലീസ് പിടിച്ചെടുത്തു.