കോഴിക്കോട് പുറമേരിയില്‍ കാറിന്‍റെ നമ്പര്‍ പ്ലേറ്റ് മറച്ച് വിവാഹസംഘത്തിന്‍റെ അപകടകരമായ യാത്ര. രണ്ട് കാറുകളുടെ നമ്പര്‍ പ്ലേറ്റില്‍ 'ജസ്റ്റ് മാരീഡ്' സ്റ്റിക്കര്‍ ഒട്ടിച്ചാണ് യാത്ര നടത്തിയത്. അപകടകരമായി വാഹനം ഓടിച്ചതിന് നാദാപുരം പൊലീസ് കേസെടുത്തു. പുറമേരി കുനിങ്ങാട് റോഡിലാണ് സംഭവം നടന്നത്. 

വധുവും വരനും സഞ്ചരിച്ച വാഹനത്തിന് പിന്നാലെ നാല് കാറുകളിലായി സുഹൃത്തുക്കള്‍ സഞ്ചരിച്ചു. അപകടകരമായി സഞ്ചരിച്ച കാറുകളിലൊന്ന് ബൈക്കില്‍ തട്ടിയതോടെ നാട്ടുകാര്‍ ഇടപെട്ടു. പിന്നാലെ വാക്കേറ്റമുണ്ടായി. ഇതിനിടെ നമ്പര്‍ പ്ലേറ്റ് മറച്ച് 'ജസ്റ്റ് മാരീഡ്' സ്റ്റിക്കര്‍ പതിപ്പിച്ചത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതിന്‍റെ വിഡിയോ ചിത്രീകരിച്ചവര്‍ക്ക് നേരെ അശ്ലീല ആംഗ്യം വിവാഹസംഘം കാണിച്ചു. 

ഇതോടെ നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. നാല് കാറുകളും നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍, അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

ENGLISH SUMMARY:

Kerala road safety is a serious concern. Police have registered a case against a wedding party in Kozhikode for dangerous driving and obscuring license plates.