പരോള്‍ ലഭിച്ചതിന് പിന്നാലെ പരാതിക്കാരിയെ വെടിവച്ച് ബലാല്‍സംഗക്കേസ് പ്രതി. ഡല്‍ഹിയിലെ വസന്ത് വിഹാറിലാണ് സംഭവം. കഴിഞ്ഞ വര്‍ഷമായിരുന്നു അബുസഹീര്‍ സഫിക്കെതിരെ ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടത്. തനിക്കെതിരെ പരാതിപ്പെട്ട പെണ്‍കുട്ടിയോട് സഫിക്ക് തീരാത്ത പകയായിരുന്നു. പരോളിലിറങ്ങിയ പ്രതി പെണ്‍കുട്ടിയെ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ തയാറായില്ല. ഇത് സഫിയുടെ പക ഇരട്ടിപ്പിച്ചു.
സലൂണിലെ മാനേജരായ യുവതിക്ക് ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെയാണ് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ യുവതിയെ ഉടന്‍ തന്നെ എയിംസിലെത്തിച്ചു. വിദഗ്ധ ചികില്‍സ നല്‍കിയ യുവതിയുടെ നില തൃപ്തികരമാണ്. പൊലീസ് ഇവരുടെ മൊഴിയെടുത്തു.
യുവതിക്ക് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് സഫിയേയും സുഹൃത്ത് അമന്‍ ശുക്ലയേയും പൊലീസ് അറസ് ചെയ്തു. സഫിയുടെ കയ്യില്‍ നിന്നും തോക്ക് കണ്ടെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തിന് പിന്നില്‍ മറ്റ് പ്രതികളുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.